11:31am 13 November 2026
NEWS
ഖത്തർ വിപണിയിൽ സ്വർണ്ണവിലയിൽ കുതിച്ചുചാട്ടം; ഈ ആഴ്ചയിൽ 4.04 ശതമാനം വർദ്ധനവ്
26/03/2026  08:49 PM IST
nila
ഖത്തർ വിപണിയിൽ സ്വർണ്ണവിലയിൽ കുതിച്ചുചാട്ടം; ഈ ആഴ്ചയിൽ 4.04 ശതമാനം വർദ്ധനവ്

ദോഹ: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ 4.04 ശതമാനം വർദ്ധനവോടെ സ്വർണ്ണവില ഔൺസിന് 4,514.16 ഡോളറിൽ എത്തിയതായി ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
​കഴിഞ്ഞ ചൊവ്വാഴ്ച ഔൺസിന് 4,338.57 ഡോളറായിരുന്ന വിലയാണ് വ്യാഴാഴ്ചയോടെ വലിയ തോതിൽ ഉയർന്നത്. സ്വർണ്ണത്തോടൊപ്പം മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെ വിലയിലും ഈ ആഴ്ച മാറ്റങ്ങൾ ദൃശ്യമായി.
ആഴ്ചയുടെ തുടക്കത്തിൽ ഔൺസിന് 66.76 ഡോളറായിരുന്ന വെള്ളി വില 7.42 ശതമാനം വർദ്ധിച്ച് 71.71 ഡോളറിൽ എത്തി.4.06 ശതമാനം വർദ്ധനവോടെ പ്ലാറ്റിനം വില ഔൺസിന് 1,930.80 ഡോളറായി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഇത് 1,855.41 ഡോളറായിരുന്നു.ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img